ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.ഒന്‍പതംഗ ബഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാണ് എക വനിതാ അംഗം. ഏപ്രില്‍ 7 മുതലാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം ആരംഭിക്കുക. യുവതി പ്രവേശനത്തില്‍ നിലപാട് എടുക്കുന്നതിന് മുന്‍പ് മത പണ്ഡിതന്മാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.