ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ ഹൈ കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിംഗ്‌സ് ബെഞ്ച് ഡിവിഷന്റേതാണ് നടപടി. കേസ് വീണ്ടും പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.2019 മാര്‍ച്ച് 19 മുതല്‍ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിലെ ജയിലില്‍ തടവിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നതായിരുന്നു നീരവ് മോദിക്ക് എതിരായ കേസ്. സിബിഐ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2025 ലെ ഓഗസ്റ്റിലാണ് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ വേണ്ടിയുള്ള നടപടികള്‍ ലണ്ടനിലെ കോടതി പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇന്ത്യയില്‍ ചോദ്യം ചെയ്യലിനിടയില്‍ താന്‍ അതിക്രൂരമായ പീഡനത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു നീരവ് മോദി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അധികാരികള്‍ നല്‍കുന്ന ഉറപ്പുകള്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തരല്ല എന്നും അദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ മുന്‍ കൈമാറ്റ ഉത്തരവ് പുനപരിസാധാരണമായ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കൈമാറ്റം തടയാനുള്ള നീരവ് മോദിയുടെ അവസാനത്തെ ശ്രമവും അടഞ്ഞു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.