പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വയനാട്ടിൽ വീട് വച്ചു നൽകും എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സിപിഐഎം-ബിജെപി ഡീൽ ആരോപണമാണ് പ്രധാനചർച്ചയായതെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ വിഷയങ്ങൾ മാറുകയാണ്. സിപിഐഎം-എസ്ഡിപിഐ സഹകരണമെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

