നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, തൃശൂർ ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.തൃശൂർ ബിജെപി പിടിക്കുമെന്നും പത്മജ വേണു​ഗോപാൽ ജയിക്കുപമെന്നും മറാത്തത് മാറുമെന്നുമാണ് ബിജെപി പ്രവർത്തകർ പ്രതികരിച്ചത്. ജില്ലയ്ക്ക് പുറത്ത് നിന്ന് വരെ നിരവധി പേരാണ് മോദിയുടെ റോഡ് ഷോ കാണാനായി എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ക്യാംപിന് ആവേശം പകരുന്നതാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. ഡീൽ ആരോപണവും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസും പരാമർശിച്ചായിരുന്നു പാലക്കാട് മോദിയുടെ പ്രസംഗം.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.