‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ 41 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണിൽ അധികം കരുതൽ ഇന്ധനം ഉണ്ട്. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തെ ഇന്ധന റിഫൈനറികളുടെ ശേഷി വർദ്ധിച്ചു. ക്രൂഡ് ഓയിലിന്റെ മതിയായ ശേഖരണത്തിനും, വിതരണത്തിനും സൗകര്യമുണ്ട്. കഴിഞ്ഞ ദശകത്തിൽ പിഎൻജി കണക്ടിവിറ്റിയിൽ രാജ്യം ഏറെ മുന്നേറി. സമസ്ത മേഖലകളിലും പരമാവധി പരാശ്രയത്തെ ഒഴിവാക്കാനും സ്വാശ്രയത്വം നടപ്പാക്കാനും കഴിഞ്ഞകാലങ്ങളിൽ ശ്രമിക്കുന്നു. മെയ്ഡ് ഇൻ ഇന്ത്യ കപ്പലുകൾക്കായി 70000 കോടി രൂപ പദ്ധതി അനുവദിച്ചു. പ്രതിരോധ മേഖലയിലും രാജ്യം ആത്മനിർഭരത കൈവരിക്കുന്നു. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ കൂടുതൽ വസ്തുക്കളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. ഒരു കാലത്ത് രാജ്യം ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്നു അമൂല്യ ധാതുക്കളുടെ കാര്യത്തിലും ആത്മനിർഭരത കൈവരിക്കാൻ ശ്രമിക്കുന്നു. ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാൻ ഏറെ സമയം എടുക്കും. സാഹചര്യങ്ങൾ അന്തർ മന്ത്രാലയ സമിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ പ്രതിസന്ധിയെ രാജ്യം മറി കടക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.