ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ് സേനയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു എസ് സേനയ്ക്കായി ഇറാൻ കാത്തിരിക്കുകയാണ്. തീരദേശ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് മാറാൻ നിർബന്ധിതമായെന്നും അവകാശവാദം.അതേസമയം, ഇന്ത്യയ്ക്കും ചൈന, റഷ്യ എന്നിവയുൾപ്പെടെ നിരവധി സൗഹൃദ രാജ്യങ്ങൾക്കും വാണിജ്യ ഷിപ്പിംഗിനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ ഇറാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഈ മേഖല ഒരു യുദ്ധമേഖലയാണെന്നും നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ കടന്നുപോകാൻ അനുവദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.