സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാർട്ടിയിൽ കടന്നുകൂടിയത്. ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്. സിപിഐഎം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുറുകെ പിടിക്കുന്ന വ്യത്യസ്തമായ പാർട്ടിയാണ്.സ്വന്തമായ പ്രവർത്തന സംസ്കാരമുണ്ട്.. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളാത്തവരാണ് തെരഞ്ഞെടുപ്പ് വന്നപ്പോൾ പാർട്ടി വിടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ചിലരിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ തിരുത്തുമെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എംഎ ബേബി മാധ്യമങ്ങലോട് പറഞ്ഞു.

