യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവള്‍ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് നേതാക്കളുടെയും കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമായതോടെ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയ്‌ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത് – മുഖ്യമന്ത്രി കുറിച്ചു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.