1000 കിലോമീറ്റർ നീളത്തിൽ ഇന്ത്യക്ക് മുകളിൽ കൂറ്റൻ മേഘപാളി? ആശങ്കപ്പെടാനൊന്നുമില്ല, വാർത്തകളിൽ അതിശയോക്തി

ഇന്ത്യയുടെ ആകാശത്ത് 1000 കിലോമീറ്റർ നീളത്തിൽ മേഘങ്ങൾ വന്നുചേർന്നത് വിചിത്രവും ആശങ്കയുമുയർത്തുന്ന പ്രതിഭാസമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വമ്പൻ മേഘപാളി ദൃശ്യമായത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന മേഘപാളിയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ഈ മേഘക്കൂട്ടം വരും ദിവസങ്ങളിൽ മേഖലയിലെ കാലാവസ്ഥയെ ബാധിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് പ്രകാരം, ഈ വാരാന്ത്യം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാറ്റിന്റെയും മഴയുടെയും ദിനങ്ങളായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, 1000 കിലോമീറ്റർ നീളമുള്ള മേഘങ്ങൾ വിചിത്ര പ്രതിഭാസമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ മേഘങ്ങൾ അസാധാരണമോ വിചിത്ര മായതോ ആയ പ്രതിഭാസമല്ല. വെസ്റ്റേൺ ഡിസ്റ്റർബ്ൻസ് എന്ന പ്രതിഭാസമാണ് ഈ മേഘപാളി. മെഡിറ്ററേനിയൻ കടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ഒരു തണുത്ത, ഈർപ്പമുള്ള കാറ്റാണ് ഈ മേഘപാളികളെ എത്തിക്കുന്നത്. ഈ മേഘപാളി ഇന്ത്യയിലെ കാലാവസ്ഥയെ ബാധിക്കുമെന്നത് ശരിയാണ്. ഉത്തരേന്ത്യയിൽ മഴയും മഞ്ഞും ഉണ്ടാക്കാൻ ഈ മേഘപാളികൾ കാരണമാകും. ശീതകാലത്ത് മഴ ലഭിക്കാൻ പ്രധാന കാരണം ഈ മേഘമായിരിക്കും. അതുകൊണ്ട് തന്നെ താപനിലയിൽ കുറവുണ്ടാകും. കേരളത്തിൽ ന്യൂന മർദ്ദ മഴ പോലെ വടക്കേ ഇന്ത്യയിൽ ശൈത്യ കാലത്തു പ്രധാനമായും മഴ ലഭിക്കുന്നത് ഈ പ്രതിഭാസം കാരണമാണ്. വാർത്തകളിൽ കാണുന്നത പോലെ അതിശയോക്തിയോ ആശങ്കയോ ഒന്നുമില്ലെന്നും വരും ദിവസങ്ങളിൽ അതോടൊപ്പം മഴ / മഞ്ഞ് / ആലിപ്പഴ മഴ സാധ്യതയുണ്ടെന്നും പറയുന്നു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.