‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു.വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും, ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കും, ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.കേരളത്തിൽ ബിജെപി സ്വന്തം സർക്കാർ തുടങ്ങാൻ പോകുന്നു. നീണ്ട കാലത്തോളമായി എൽഡിഎഫും യുഡിഎഫും മാച്ച് ഫിക്സിംഗ്. നടത്തുന്നു. അത് ഇനി ജനങ്ങൾ അനുവദിക്കില്ല. ഭരണം കൊണ്ട് യാതൊരു വികസനവും ഉണ്ടായിട്ടില്ല. ഭരണം ലഭിച്ചാൽ ശബരിമല സ്വർണ്ണക്കവർച്ചക്കാരെ നിയമത്തിന് മുന്നിൽകൊണ്ടുവരും.ജനങ്ങൾ വികസിത കേരളം ആഗ്രഹിക്കുന്നു. അഴിമതിയുടെ മാച്ച് ഫിക്സിങ് ആണ് നടന്നുകൊണ്ടിരുന്നത്. അതിന് ജനങ്ങൾ മറുപടി നൽകും.കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ച പിന്നോട്ടാണ്. UDFഉം LDFമാണ് ഉത്തരവാദികൾ.ഇരുമുന്നണികളെയും ജനങ്ങൾക്ക് മടുത്തു. കേരളീയർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വികസിത കേരളം, സുരക്ഷിതകേരളം എന്നിവയാണ് ബിജെപി പ്രകടനപത്രികയിലെ മുദ്രാവാക്യം. രാഹുൽഗാന്ധി പ്രീണനരാഷ്ട്രീയമാണ് പയറ്റുന്നത്. ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന DMKയാണ് തമിഴ്നാട്ടിൽ കൂട്ടാളിയെന്നും അദ്ദേഹം വിമർശിച്ചു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.