ഇളയരാജയ്ക്ക് തിരിച്ചടി, കോപ്പിറൈറ്റ് സരിഗമയ്ക്ക്

ന്യൂ ഡൽഹി: സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇത്, പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.