സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവൻ സ്വർണത്തിന് 1,10,680 രൂപയായിരുന്നു വില


