ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ് കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.എണ്ണം പറഞ്ഞ 3 ഇന്നിങ്സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന് സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക് എത്തിച്ചത്. മകന്റെ കായിക മികവ് മുന്നില്‍ക്കണ്ട് ജീവിതം ഉഴിഞ്ഞു വച്ച ഒരു കുടുംബത്തിന്റെ വിജയം കൂടിയാണിത്. കേരളത്തിലെ ക്രിക്കറ്റില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ തിളക്കമാറുന്ന അടയാളമാണ് സഞ്ജു. പുരോഗമന മാറ്റത്തിന്റെ ചിത്രമാണിത്. കേരള ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങള്‍ – അദ്ദേഹം പറഞ്ഞു.


