വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. യുവതിക്ക് ചികിത്സ നല്‍കാത്തതിന് പിന്നില്‍ അക്യുപങ്ങ്ജറിസ്റ്റായ ഭര്‍ത്താവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ ഒന്നും കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരോപണം.

