പ്ലാറ്റ്ഫോം ഫീസ് ഉയർത്തി സൊമാറ്റോ

ഉപയോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയർത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയിൽ നിന്ന് 14.9 ആയി ഉയർന്നു. 19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസിൽ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വർധനവും, ക്രൂഡ് ഓയിൽ വിപണികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് ഇതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുകളെ നേരിട്ട് ബാധിക്കും.അവസാനമായി 2025 ലാണ് നിരക്ക് വർധന ഉണ്ടായിരുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളിൽ പ്ലാറ്റ്ഫോം ഫീസ് 400 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ 2 രൂപ ഏർപ്പെടുത്തിയ ശേഷം ലാഭം കൂട്ടാൻ പടിപടിയായി വർധിപ്പിക്കുകയായിരുന്നു. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവിൽ ഒരു ഓർഡറിന് ഏകദേശം 14.99 രൂപ (നികുതി ഉൾപ്പെടെ) ഈടാക്കുന്നുണ്ട്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.