പാലായിൽ ഇത്തവണ ജനങ്ങൾ മാറി ചിന്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്. വലിയ ആത്മവിശ്വാസമാണുള്ളത്. റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്. പാലായിൽ നിന്ന് ഒരു തലമുറ തന്നെ പലായനം ചെയ്യുകയാണ്. ഈ നാട്ടിൽ ജനിച്ചു വളർന്ന ചെറുപ്പക്കാർക്ക് ഇവിടെ തന്നെ അധ്വാനിച്ച് ജീവിക്കാൻ സാധിക്കണം. അതിന് മോദിജിയുടെ സഹായം ആവശ്യമാണ് അതാണ് പാലാ ആഗ്രഹിക്കുന്നതെന്നും ഷോൺ ജോർജ് പ്രതികരിച്ചു. പാലാ മധ്യകേരളത്തിലെ ബിജെപിയ്ക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ്. 25000ൽ കുറയാത്ത ഭൂരിപക്ഷം ബിജെപിയ്ക്ക് പാലായിൽ നിന്ന് ലഭിക്കുമെന്നും ജനങ്ങളാണ് തന്റെ പ്രതീക്ഷയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.


