നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന് എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു.എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. ഇതുപ്രകാരം കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ലെന്നാണ് വിവരം.


