തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍

തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍. തിരൂരിലെ അക്യുപങ്ചറിസ്റ്റായ റുവൈദ ഫൈസല്‍ ആണ് യുവതിയെ ചികിത്സിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഹംസ പി എം പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരല്ല റുവൈദയെ ചികിത്സിച്ചതെന്ന് ഹംസ വെളിപ്പെടുത്തി. വ്യാജ അക്യുപങ്ചറിസ്റ്റുകളാണ് ചികിത്സ നടത്തിയത്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വിഷ് അക്കാദമി എന്ന സ്ഥാപനമാണ് ചികിത്സ നല്‍കിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന റുവൈദ ഫൈസല്‍, ജുനൈദ് എന്നിവര്‍ വ്യാജ അക്യുപങ്ചറിസ്റ്റുകളാണെന്നും ഇത്തരം വ്യാജ അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഇവര്‍ പ്രചാരണം കൊടുക്കുന്നുണ്ടെന്നും ഹംസ ആരോപിച്ചു. ഈ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസിനോട് താന്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് പരാതിയെ ഗൗരവത്തോടെയല്ല സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ ഒന്നും കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരോപണം.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.