ടീം യുഡിഎഫ് എന്നാൽ ടീം കേരളം : രാഹുൽ ഗാന്ധി

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം ഘട്ട പട്ടികയും പുറത്തു വന്നത്. കണ്ണൂരില്‍ ടിഒ മോഹനന്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 40 സീറ്റുകളിൽ 3 സീറ്റുകളിലേക്ക് സ്വതന്ത്രരെ പരി​ഗണിക്കുന്നുണ്ട്. അതിനാൽ നിലവിൽ 37 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.